News

ആദിവാസി യുവാവിന്റെ മരണം: ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിലുള്ള മനോവിഷമം കാരണമെന്ന് പോലീസ്

21 February 2023 , 10:17 PM

 

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ, മോഷണ കുറ്റമാരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തിയതിനാലുള്ള മനോ വിഷമത്താൽ എന്ന് പോലീസ് റിപ്പോർട്ട് .  ആദിവാസിയാണെന്നറിഞ്ഞ് ബോധപൂര്‍വ്വം ചോദ്യം ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിലുള്ള മനോവിഷമം കൊണ്ടാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവാവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ആദിവാസി ആണെന്ന് മനസിലാക്കിയാണ് ആളുകള്‍ മോഷണകുറ്റം ആരോപിച്ചതെന്നും ചോദ്യം ചെയ്തതെന്നും മനുഷ്യാവകാശ കമ്മിഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നൂറിലേറെ പേരുടെ മൊഴി ശേഖരിച്ചിട്ടും കേസില്‍ പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസി ടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണം വേഗത്തിലാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എട്ട് പേര്‍ വിശ്വനാഥനുമായി അടുത്ത് നിന്ന് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണോദ്യോഗസ്ഥന്‍ കമ്മീഷനെ അറിയിച്ചു.