Entertainment

ഇനി 'ലഹരി 'ദാമ്പത്യം; അശ്വതി ബാബു വിവാഹിതയായി

10 October 2022 , 5:31 PM

 

കൊച്ചി: ലഹരി മരുന്നു കേസില്‍ അറസ്റ്റിലായി വാര്‍ത്തകളിലിടം പിടിച്ച നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലിനെയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നു ചികിത്സ തേടിയിരുന്നെന്നും അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നുവെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വതി പറഞ്ഞു.