Entertainment

നടി അമല പോളിന് പീഡനം: ഗായകന്‍ അറസ്റ്റില്‍

30 August 2022 , 7:15 PM

 

തിരുവനന്തപുരം: പ്രശസ്ഥ മലയാളം ചലച്ചിത്രതാരം അമലപോളിനെ മാനസീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍  ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നല്‍കിയ പരാതിയിലാണ് ഭവ്‌നിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്‌നിന്ദര്‍ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2020ല്‍ ഇയാള്‍ക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹിതരായെന്ന വ്യാജേന ഭവ്‌നിന്ദര്‍ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാള്‍ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു അമല പോള്‍ പോലീസിന് നല്‍കിയ പരാതി. ഭവ്‌നിന്ദര്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചതോടെ അമല വിവാഹിതയായെന്ന് വാര്‍ത്ത പരന്നിരുന്നു.. ഇതോടെ ചിത്രങ്ങള്‍ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല  വിശദീകരണം നല്‍കിയിരുന്നു.