News

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

26 September 2022 , 3:06 PM

 

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട്  അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 509, 394 (എ) ,294 ( ബി ) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ എന്നിവയാണ് കുറ്റങ്ങൾ. ഇന്നലെ ഉച്ചകഴിഞ്ഞാണ് ശ്രീനാഥ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ഹാജരാകാന്‍ സാവകാശം ചോദിച്ചിരുന്നെങ്കിലും ഉടൻ  എത്തണമെന്ന് പോലീസ് അറിയിച്ചിരുന്നു.തുടര്‍ന്നാണ് ഇന്ന് തന്നെ നടന്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.