News

ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

20 December 2022 , 8:16 AM

 

പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്.

പത്തനംതിട്ട : നടനും കൊമേഡിയനുമായ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 )യെ ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിൽ പൂഴിക്കാട്ടെ വീടിൻ്റെ മുകൾ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവ സമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിൻ്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പോലീസ് പറയുന്നു. അടുത്ത ദിവസമാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. കോമഡി ഷോകളിലൂടെയാണ്  ഉല്ലാസ് പന്തളം അഭിനയ രംഗത്തെത്തുന്നത്. പോലീസ് അന്വഷണം ആരംഭിച്ചു.