News

ഇന്‍സ്റ്റഗ്രാം വഴി പരിചയം: വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

26 August 2022 , 11:52 AM

 

കോഴിക്കോട്: സമൂഹമാധ്യമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ലോഡ്ജിലിട്ട് പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ഈയാള്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസില്‍ പിടിയിലായത്.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ കൂടുതല്‍ അടുത്തു, ഒടുവില്‍ വിവാഹം കഴിക്കാമെന്ന ഉറപ്പോടെ കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വര്‍ക്കല ക്ഷേത്രത്തിന് സമീപമെത്തിക്കുകയായിരുന്നു. ഇയാള്‍ മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയും വൈകിട്ടോടെ തിരികെ കടയ്ക്കലില്‍ ഇറക്കിവിട്ടശേഷം പ്രതി രക്ഷപെടുകയായിരുന്നു