News

മകളെ പീഡിപ്പിച്ച പ്രതി റിമാൻ്റിൽ

16 February 2023 , 8:00 AM

 

 

മലപ്പുറം: 14 വയസ്സ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ റിമാണ്ട് ചെയ്തു. കഴിഞ്ഞ ദിവസം കാളികാവ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയെ ഈ മാസം 28 വരെ റിമാണ്ട് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചത്.

 2020 മാർച്ചില്‍ 14കാരിയായ മകളെ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധു വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്.

മൂന്ന് ദിവസം കഴിഞ്ഞ് ഇതേ വീട്ടില്‍ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി 2021 ഓഗസ്റ്റിൽ പലതവണയും 2022 സെപ്റ്റംബറിൽ റബ്ബര്‍ തോട്ടത്തില്‍ വെച്ചും ഡിസംബര്‍ 31ന് സ്വന്തം വീട്ടില്‍ വെച്ചും ലൈംഗിക പീഡനത്തിനിരയാക്കി.

ശാരീരിക അസ്വസ്ഥതയും പഠനത്തില്‍ പിന്നാക്കമായതും ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. രണ്ട് ഭാര്യമാരുള്ള പ്രതിക്ക് ഇരു ബന്ധങ്ങളിലും വേറെയും മക്കളുണ്ട്.