News

നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ പിടിയിൽ

29 September 2023 , 12:07 PM

 

കോട്ടയം: കുമാരനെല്ലൂരിൽ നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പിടികൂടിയത്. നായ പരിശീലന കേന്ദ്രത്തിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഡെൽറ്റ കെ നയൻ എന്ന പേരിലുള്ള നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കഞ്ചവടം നടന്നത്. നഗരത്തില്‍ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് വില്പന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് പോലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെട്ടു.