News

നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് ഹൈക്കു കവിതകളുടെ പ്രചാരകൻ.. തിരുമ്മു വിദഗ്ധൻ

11 October 2022 , 4:00 PM

 

ഇലന്തൂർ(പത്തനംതിട്ട): യുവതികളെ നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിംഗ് ഹൈക്കു കവിതകളുടെ പ്രചാരകൻ.. തിരുമ്മു വിദഗ്ധൻ. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഏറെയും ഹൈക്കു കവിതകളാണ് പോസ്റ്റ് ചെയിതിരുന്നത്. ഈ കവിതകൾക്കെല്ലാം നിരവധി കമന്‍റുകളുമുണ്ട്.
ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് .17 മാത്രകൾ  ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3  വരികൾ ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ.
നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേരു നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും. ഹൈക്കു കവിതകൾ പ്രചരിപ്പിക്കാൻ ഇദ്ദേഹം ഓൺ ലൈൻ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.