News

പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊന്നു കുഴിച്ചിട്ട കേസിൽ പ്രതിക്ക് 20 വർഷം തടവ്

01 November 2023 , 11:22 AM

 

കോട്ടയം: പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊന്നു കുഴിച്ചിട്ട കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ. മണർകാട് മാലം കു‌‌‌ഴിനാഗനിലത്തിൽ അജേഷിനെയാണ് (39) അഡീഷനൽ ജില്ലാ കോടതി (1) ശിക്ഷിച്ചത്. അജേഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ വിധിച്ചിരുന്നു. 2019 ജനുവരി 17ന് ആയിരുന്നു കൊലപാതകം. അയർക്കുന്നത്ത് ഹോളോബ്രിക്സ് സ്ഥാപനത്തിലെ ടിപ്പർ ലോറി ഡ്രൈവറായിരുന്ന അജേഷ്, തൈക്കൂട്ടം സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെൺകുട്ടിയെ സ്ഥാപനത്തിലെ താമസസ്ഥലത്തേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. സ്ത്രീകളുമായി വഴിവിട്ടു ബന്ധം പുലർത്തിയിരുന്ന അജേഷ് പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനുമായിരുന്നു. ഇവർ ഒരുമിച്ചിരുന്നു നേരത്തേ മദ്യപിച്ചിരുന്നതായും അജേഷ് മൊഴി നൽകിയിരുന്നു.