News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

26 September 2022 , 7:10 AM

 

ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ പാലക്കാട് ജില്ലയിൽ മണ്ണാർകാട് താലൂക്കിൽ തെങ്കര.പി.ഒയിൽ ആലാലിയ്ക്കൽ വീട്ടിൽ മുസ്തഫ(20) യെ ആണ് സൗത്ത് പൊലിസ് ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഹൈദ്രാബാദിൽ പ്രതി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു.