News

കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം

09 November 2022 , 12:20 PM

 

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം.ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തിൽ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികൾക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.