News

ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

09 October 2022 , 7:52 AM

 

വയനാട്: ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് വൈത്തിരിയില്‍ പീഡനത്തിന് ഇരയായത്. കേസിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റിലായി.  പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്. കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.