News

എടപ്പാളിൽ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

09 January 2023 , 4:50 PM

 

 

എടപ്പാൾ:  പുള്ളുവൻപടിയിൽ കെ.എസ്.ആര്‍.ടി.സി ബസ്, ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കോലത്ര കുന്നത്ത് താഴത്തെ പുരക്കൽ ബാലന്റെ മകൻ മിഥുനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 നു സംസ്ഥാന പാതയിലെ പുള്ളുവൻപടിയിലായിരുന്നു അപകടം നടന്നത്. 

മിഥുൻ, ആദിത്യൻ, അതുൽ എന്നിവരാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഗുരുതരമായി പരിക്കേറ്റ മിഥുൻ ഇന്ന് ഉച്ചയോടെ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ചേകനൂര്‍ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കില്‍ വീടുകളിലേക്ക് വരുന്നതിനിടെയാണ് അപകടം. കോലത്രക്കുന്നിലേക്ക് ബൈക്ക് തിരിച്ചതിനിടെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.