News

കുളിമുറി ദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

01 February 2023 , 10:22 AM

 

 

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

കോളയാട് പെരുവ സ്വദേശിയായ വയറിങ് തൊഴിലാളി കെ. ഹരീഷിനെയാണ്‌ (20) പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ ആസ്പത്രിയിൽ കൊവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം. യുവതി പേരാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.