News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവും, ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനും അറസ്റ്റില്‍

13 December 2022 , 7:51 PM

 

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവും, ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനും അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശികളായ തെങ്ങിന്‍തൊടിയില്‍ നിഷാദ് ബാബു (38), കാരടിവീട്ടില്‍ അബു(51) എന്നിവരാണ് പിടിയിലായത്. പിതാവിനൊപ്പം നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് നിഷാദ് ബാബു കയറിപ്പിടിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിയ അബു രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പുത്തൂര്‍കവലയില്‍വച്ചാണ് പ്രതികളെ പിടികൂടിയത്. ഇരുവര്‍ക്കെതിരെയും പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.