News

എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

03 February 2023 , 6:44 AM

 

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍.

എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 

ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.