News

കുമളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

20 March 2023 , 6:31 AM

 

ഇടുക്കി: കുമളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.

റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവം. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.