News

കലൂരിൽ യുവാവിനെ കുത്തി കൊന്നു

10 September 2022 , 7:25 AM

 

കൊച്ചി: നാടിനെ നടുക്കി കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു.

ഒരു മാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതില്‍ നാല് കൊലയ്ക്കും പിന്നില്‍ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.