News

പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍

16 October 2023 , 1:27 PM

 

  1. വയനാട്: പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്.പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുകയാണ് ഇന്ന് രാവിലെ ഏഴുമണിക്കും എട്ടുമണിക്ക് ഇടയിലാണ് കൊലപാതകം എന്നാണ് പോലീസ് കരുതുന്നത്. കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് അമൽ ദാസിന്റെ മൃതദേഹം.. കുടുംബ പ്രശ്നങ്ങളുള്ളതാണ് നാട്ടുകാർ പറയുന്നത്. അമൽ ദാസിന്റെ അമ്മ സരോജിനിയും സഹോദരി കാവ്യയും കബനിഗിരിയിലെ അമ്മ വീട്ടിലാണ് താമസം. പിതാവ് ശിവദാസനും അമൽദാസും കഴിഞ്ഞിരുന്നത് പുൽപ്പള്ളി കതവാകുന്നിലാണ്. സഹോദരനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്നാണ് കാവ്യ അയൽവാസികളോട് വീട്ടിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.