News

കോട്ടയത്ത് കടത്തിണ്ണയില്‍ 24കാരന്‍ മരിച്ചനിലയില്‍

29 June 2023 , 4:14 PM

 

കോട്ടയം: പുളിമൂട് ജംഗ്ഷനിലെ കടത്തിണ്ണയില്‍  യുവാവിനെ  മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് പെരിയകുളം
വടുതപ്പെട്ടി സ്വദേശി ബദനസ്വാമി പാണ്ടിയെ (24) ആണ് എംസി റോഡരികിലെ കടകളോട് ചേര്‍ന്നുള്ള നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച കവറില്‍ തുണികളും കുറച്ചു പഴങ്ങളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്‌നാട്ടിലെ ധനകാര്യസ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണം പണയം വച്ചതിന്റെ രേഖകളുമുണ്ട്.
സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.