News

കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

24 January 2023 , 6:08 AM

 

 

കണ്ണൂർ: കാട്ടാമ്പള്ളി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിവേരി മാണിക്കര സതീശന്റെ മകൻ സജേഷ്കുമാറിനെ (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് പുഴയിൽ മീൻ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരം അറിയിച്ചു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തി മൃതദേഹം കരയിലെത്തിച്ചു. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.