News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

14 February 2023 , 5:09 PM

 

ആലപ്പുഴ: ഒളിവിൽ പോയ പോക്സോ കേസ് പ്രതി പിടിയിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേർക്ക്  ലൈoഗികാതിക്രമം നടത്തിയ ശേഷം ഒരു മാസത്തിലേറെയായി ഒളിവിൽ പോയ പ്രതിയെയാണ് പിടികൂടിയത് . മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 1- വാർഡിൽ കാക്കരിയിൽ വീട്ടിൽ  പൊനപ്പാസ് മകൻ ബാസ്റ്റിൻ (വയസ് 39) ആണ് അർത്തുങ്കൽ പോലീസിൻ്റെ പിടിയിലായത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ  വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അർത്തുങ്കൽ പോലീസ് ഇൻസ്പെക്ടർ പി.ജി. മധുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ഡി. സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.  ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.