News

ലഹരിക്ക് അടിമപ്പെടുന്നവരുടെ ചികിത്സയ്ക്കുള്ള ഗുളിക മോഷ്ടിച്ച യുവാവ് പിടിയിൽ

05 July 2023 , 8:32 PM

 

 

 

ആലപ്പുഴ: ലഹരിക്ക് അടിമപ്പെടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒ എസ് ടി ഗുളികകൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച കേസിൽ 

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

കൊല്ലം അയത്തിൽ നടയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ശിവകുമാർ(30) ആണ് അറസ്റ്റിലായത്.

 

ആശുപത്രി ഒ എസ് ടി സെന്ററിലെ ലോക്കറിൽ രണ്ട് ബോക്സുകളിലായി  സൂക്ഷിച്ചിരുന്ന 181 ഗുളികകളാണ് കഴിഞ്ഞ മൂന്നാം തീയതി രാത്രി മോഷണം പോയത്.

 

ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.