News

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പാലക്കാട്‌ ലോഡ്ജിൽ എത്തിച്ച് പീഡനം യുവാവ് അറസ്റ്റിൽ

30 November 2022 , 12:01 AM

 

 

പാലക്കാട്: പ്രായപൂർത്തിയാകാത്ത വയനാട് സ്വദേശിനിയെ പാലക്കാട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ടുപുരയ്ക്കലിൽ സൽമാനുൾ ഫാരിസി(23) നെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. 

സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയംനടിച്ച് പാലക്കാട്ടെത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 24-ന് കുട്ടിയുടെ ബന്ധുക്കൾനൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന്, നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

 

വിലാസം മറച്ചുവെച്ചാണ് പ്രതി പെൺകുട്ടിയുമായി അടുത്തത്. ഇതിനാൽ, പ്രതിയെ കണ്ടെത്താൻ പ്രയാസമായിരുന്നു. സാമൂഹികമാധ്യമം പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൽമാനുൾ ഫാരിസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സീനിയർ സി.പി.ഒ.മാരായ വി. ബിജു, എം. കലാധരൻ, സി.പി.ഒ.മാരായ പി. മണികണ്ഠദാസ്, ആർ. രഘു, അബ്ദുൽസത്താർ, എസ്. നൗഷാദ്, വി. സുസ്മിത, നാട്ടുകൽ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ. സഹദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.