News

തിരുവനന്തപുരത്ത് യുവാവിന്‍റെ ഇരുകാലുകൾ വെട്ടിമാറ്റി

28 December 2022 , 1:14 PM

 

തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ യുവാവിന്‍റെ ഇരുകാലുകൾ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ബിജു, ശിവൻ എന്നീ രണ്ടു പേർ ചേർന്നാണ് വെട്ടിയതെന്നും നേരത്തെ ഇവർ ഒരേ ഗുണ്ടാ സംഘത്തിൽപ്പെട്ടവരായിരുന്നുവെന്നുമാണ് വിവരം. കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥലത്ത് ഒരു ഓട്ടോ അടിച്ചു തകർത്തതിൽ പ്രശ്നം നിലനിനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അക്രമമെന്നാണ് നിഗമനം. തിരുവനന്തപുരം ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. ഇരുകാലുകൾക്കും വെട്ടേറ്റ ശരത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.