News

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

08 January 2023 , 8:44 AM

 

കാസർകോട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്.

കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടമുണ്ടായത്.കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.