News

ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

22 December 2022 , 12:04 AM

 

കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിൻ (30) ആണ് മരിച്ചത്.

ഒമാനിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ വാഹനമിടിക്കുകയായിരുന്നു. രാജേന്ദ്രന്‍-മാലതി ദമ്പതികളുടെ മകനാണ്. ഒരു സഹോദരനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.