News

ചേർത്തലയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

01 April 2023 , 11:07 AM

 

 

ചേർത്തല: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകൻ നിത്യൻ (അപ്പു-20) ആണ് മരിച്ചത്. 

      ചേർത്തല ചെങ്ങണ്ട പാലത്തിന് വടക്ക് ഇന്നലെ രാത്രി ആയിരുന്നു അപകടം. നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.