News

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

01 November 2022 , 12:10 PM

 

കോട്ടയം: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു .ഇന്ന്  രാവിലെ എട്ട് മണിയോടെ  മുക്കൂട്ടുതറ  ഇടകടത്തിയിൽ ലോറിയും ബൈക്കും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ  കെ വിഷ്ണു (22) ആണ് അപകടത്തിൽ  മരണപ്പെട്ടത്.  ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.വിഷ്ണു ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽപ്പെട്ട വിഷ്ണുവിനെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറും പെയിൻ്റിംഗ് തൊഴിലാളിയുമായിരുന്നു മരിച്ച വിഷ്ണു