News

രാമങ്കരി വേഴപ്രയില്‍ ബൈക്ക് നിയന്ത്രണം തെറ്റി പാടത്തേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

22 September 2023 , 7:24 PM

 

ആലപ്പുഴ: രാമങ്കരി വേഴപ്രയില്‍ ബൈക്ക് നിയന്ത്രണം തെറ്റി പാടത്തേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
വേഴപ്രാ ദേവസ്വംചിറ രാജു - സിന്ധു ദമ്പതികളുടെ മകന്‍ ഉണ്ണിക്കുട്ടനാ(27)ണ് മരിച്ചത്.
ഇന്ന്( സെപ്റ്റംബര്‍ 22) ഉച്ചയ്ക്ക് 2.15 ന് രാമങ്കരി -ഊരുക്കരി റോഡില്‍ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക് സമീപം ആയിരുന്നു അപകടം.  ഊരുക്കരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് നീയന്ത്രണം വിട്ട് റോഡിന് വശത്തേ മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തേ പാടശേഖരത്തേയ്ക്ക് തെറിച്ചു വീണ ഉണ്ണിക്കുട്ടനെ പ്രദേശവാസികള്‍ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ ഉണ്ണിക്കുട്ടനെ ഉടന്‍ തന്നെ ചങ്ങശ്ശേരി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തായിരുന്ന ഉണ്ണിക്കുട്ടന്‍ സമീപകാലത്ത് നാട്ടിലെത്തി ജെ.സി.ബി ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു. സഹോദരി: നയന. സംസ്‌കാരം 23ന് വൈകിട്ട് 3 മണിക്ക് നടത്തും.

ഉണ്ണി