News

പാലായിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

26 January 2023 , 5:58 PM

 

 

പാലാ: ബൈപ്പാസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പന്ത്രണ്ടാം മൈലിൽ മറ്റത്തിൽ നിഖിൽ കുമാർ (19) ആണ് മരിച്ചത്. വൈകുന്നേരം  ആറുമണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിഖിലിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

        മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആണ്. പഠനത്തോടൊപ്പം പാലാ മുരിക്കുമ്പുഴയിലെ ഒരു വർക്ക് ഷോപ്പിൽ സഹായി ആയിട്ട് ജോലി ചെയ്യുകയായിരുന്നു നിഖിൽ. ഇവിടെ നിന്ന് ബൈപ്പാസ് വഴി പാലാ ടൗണിലേക്ക് വരവേയാണ് അപകടം ഉണ്ടായത്.