News

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

01 November 2022 , 7:23 PM

 

 

കോട്ടയം : ചിങ്ങവനത്തു  ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പി.കെ. ജോൺ കാര്യാലിൻ്റെ മകൻ ക്ലിൻറ് ജോൺസൺ (37) ആണ് മരിച്ചത്.ശനിയാഴ്ച താഴത്തങ്ങാടി വളളംകളി കണ്ടതിനു ശേഷം, ചങ്ങനാശ്ശേരിയിലുള്ള ഭാര്യാ ഗൃഹത്തിലേയ്ക്ക് പോകവേയാണ് അപകടമുണ്ടായത്. പരിക്കേറ്റ ക്ലിൻ്റിനെ  കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടു കൂടിയാണ് മരണം സംഭവിച്ചത്.

      റവന്യൂ മന്ത്രി കെ. രാജൻ്റെ പേഴ്സണൽ സ്റ്റാഫംഗം നിഖിൽ കെ. ജോൺ, ഉല്ലാസ് കെ. ജോൺ (ലണ്ടൻ) എന്നിവർ സഹോദൻമാരും അമ്മിണി മാതാവുമാണ്. നിഷയാണ് ഭാര്യ. ഒരു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
      ക്ലിൻ്റ് പരിപ്പ് കൈരളി യൂത്ത് ക്ലബിൻ്റെയും ഡിവൈഎഫ്ഐയുടേയും സജീവ പ്രവർത്തകനാണ്. സംസ്കാരം ഒളശ്ശ സെ. മാർക്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ  നാളെ നടക്കും