24 January 2023 , 12:05 PM
കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ.പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ (42)നീണ്ടു നോക്കി ഒറ്റപ്ലാവ് താമസം കാടംപറ്റ വീട്ടിൽ സേതുമാധവന്റെ ഭാര്യ ശ്രീജ (39) എന്നിവരെയാണ് പേരാവൂർ എക്സൈസ് ഇൻസ്പക്ടർ വിജേഷ് എ.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർ വാഹനം സഹിതം തിങ്കളാഴ്ച വൈകുന്നേരം പാൽച്ചുരം ആ ശ്രമം ജംഗ്ഷനിൽ വെച്ച് പിടിയിലായത്.
പിടിയിലായവർ പേരാവൂർ എക്സൈസിലെ നിരവധി അബ്കാരി, എൻ ഡി പി എസ് കേസുകളിലെ പ്രതിയായ തോട്ടവിള കുട്ടപ്പൻ എന്നയാളുടെ മകളും സഹോദരിയുടെ മകനുമാണ്.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര് രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്ക്കാര്; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM