News

അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തി: യുവാവും യുവതിയും അറസ്റ്റില്‍

16 September 2022 , 1:31 PM

 

ചെടിയുടെ നല്ല വളര്‍ച്ചയ്ക്കായി എല്‍.ഇ.ഡി ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച് സംരക്ഷണം ഒരുക്കി.

കൊച്ചി: കാക്കനാട് ഫഌറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍(26), അലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ(24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിലായത്. നിലംപതിഞ്ഞിമുകളിലെ ഫഌറ്റിലാണ് സംഭവം. ഫഌറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്. വാടക്കയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റിലാണ് ചെടി നട്ടു വളര്‍ത്തിയത്.

മൂന്നുനിലയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു മുറിയും അടുക്കളയും ഹാളുമാണുള്ളത്. നാലു മാസം പ്രായമുള്ള ചെടിയാണ് കണ്ടെത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍.ഇ.ഡി ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ചിരുന്നു. പരിശോധനയ്ക്കിടെ താഴെയുള്ള ഫഌറ്റില്‍ മറ്റൊരു യുവാവിനെയും കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടികൂടി. പത്തനംതിട്ട കണ്ടത്തില്‍ വീട്ടില്‍ അമല്‍(28) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിയാക്കുന്നതിനാണ് വിളിച്ചു വരുത്തിയത്. എന്നാന്‍ തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു ഡെപ്പ്യൂട്ടി കമ്മിഷണര്‍ എസ് ശശിധരന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക് സിഐ വിപിന്‍ ദാസ്, എസ്‌ഐ ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.