News

ചേർത്തലയിൽ അയൽവാസികളായ യുവാവും വിദ്യാർത്ഥിനിയും മരിച്ച നിലയിൽ

31 October 2022 , 10:04 PM

 

 

ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിൽ യുവാവിനെയും, വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി.പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ തിരുനല്ലൂർ കരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ-24, സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർസെക്കണ്ടറി വിദ്യാർത്ഥിനി എലിസബത്ത് -16 എന്നിവരെയാണ് മമരിച്ച നിലയിൽ കണ്ടത്.വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണൻ തൂങ്ങിനിൽക്കുന്ന നിലയിലും, എലിസബത്ത് നിലത്ത് കിടക്കുകയുമായിരുന്നു.ഇരുവരെയും രാവിലെ മുതൽ കാണാതായതാണെന്നാണ് സൂചന.പെൺകുട്ടിയുടെ അമ്മുമ്മ വൈകിട്ടാണ് പോലീസിൽ പരാതി നൽകിയത്‌.തുടർന്ന് ടവർ ലോക്കേഷൻ പരിശോധിച്ച്  പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ വീട്ടിൽ സന്ധ്യയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.പാലാ സ്വദേശിയായ ഷാജിയും കുടുംബവും കുറച്ച് നാളായി തിരുനല്ലൂരിൽ വാടകയ്ക്ക്  താമസിച്ച് വരുകയായിരുന്നു.അയൽവാസിയായ അനന്തകൃഷ്ണനും, എലിസബത്തും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. ചേർത്തല പോലീസ് അന്വേഷിക്കുന്നു.