News

വാഹനാപകടത്തിൽ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു

30 October 2022 , 12:57 AM

 

ആലപ്പുഴ:വാഹനാപകടത്തിൽ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു.ആലപ്പുഴപൂന്തോപ്പ് സ്വദേശി രൂപൻ രാജ് (35) ആണ് മരിച്ചത്. ത്രിവേണി ജംഗ്ഷനടുത്തു അൽഫോൻസാമ്മ പള്ളിക്ക് സമീപം രൂപൻ രാജ്സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ തട്ടി ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.ജനറൽആശുപത്രിയിലെത്തിച്ചെങ്കിലും രൂപൻ രാജിൻ്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരിച്ചു.