News

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

06 April 2023 , 8:24 AM

 

തൃശൂർ: ദേശീയപാത 66 ൽ തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ റിസ്വാൻ(25) ആണ് മരിച്ചത്. 

ഇന്നലെ രാത്രി  11.30 ഓടെയായിരുന്നു അപകടം. 

 

പിക്കപ്പ് വനിലുണ്ടായിരുന്ന  വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. 

 

ബൈക്ക് എതിരെ വന്നിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 

 

അപകടത്തെ തുടർന്ന് വാൻ മറിഞ്ഞു. ബൈക്കിന് തീപിടിക്കുകയും ചെയ്തു. 

യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.