News

ഡ്രൈഡേയിലും കൊച്ചിയില്‍ മദ്യം; യുവതി അറസ്റ്റില്‍

04 September 2022 , 2:35 PM

 

കൊച്ചി: ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തിയ യുവതി കൊച്ചിയില്‍ പിടിയിലായി.  മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളില്‍ പോലും ഇവര്‍ മദ്യ വില്‍പ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഭവത്തില്‍ 37കാരിയായ രേഷ്മയെയാണ് പോലീസ് പിടികൂടിയത്.  എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡിലാണ് മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി അഖില്‍, എ.എസ്.ഐ സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരും ഉണ്ടായിരുന്നു.