News

വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

22 November 2022 , 12:11 PM

 

കോഴിക്കോട് : വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഇരിങ്ങൽ സ്വദേശിനി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇരിങ്ങലിലെ ചെറുവലത്ത് ബാബുരാജിന്റെ മകൾ ആണ്.വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒപ്റ്റമോളജി ട്രെയിനിംഗ് വിദ്യാർത്ഥിനിയാണ്. രാവിലെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് ഇറങ്ങിയതിന് ശേഷമാണ് മരിച്ച നിലയിൽകണ്ടെത്തിയത്.