News

അച്ചന്‍കോവിലാറ്റിലേക്കു ഓട്ടോ മറിഞ്ഞ് യുവതി മരിച്ച സംഭവം; മൂന്ന് വയസ്സുകാരന്‍ കാശിനാഥിന്റെ മൃതദേഹം കണ്ടെത്തി

04 September 2023 , 8:10 AM

 

മാവേലിക്കര: അച്ചന്‍കോവിലാറ്റിലേക്കു ഓട്ടോ മറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ കാണാതായ മൂന്ന് വയസ്സുകാരന്‍ കാശിനാഥിന്റെ മൃതദേഹം കണ്ടെത്തി. അഗ്‌നിശമന സേനാ വിഭാഗങ്ങളും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു ഓട്ടോ മറിഞ്ഞത്. വെണ്‍മണി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വലിയപറമ്ബില്‍ െശെലേഷിന്റെ ഭാര്യ ആതിര എസ്. നായരു (31)ടെ മൃതദേഹമാണ് ഇന്നലെ ആദ്യം ലഭിച്ചത് ്. അപകടത്തില്‍ പെട്ട കാശിനാഥനെ കാണാതായിരുന്നു. ഏഴരയോടെയാണ് കാശിനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടറിന് സൈഡ് കൊടുത്തപ്പോഴാണ് ഓട്ടോ മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.