News

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു: യൂട്യൂബര്‍ മുകേഷ് നായര്‍ക്ക് പിടിവീണു

06 September 2023 , 4:38 PM

 

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചു; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസാണ് കേസെടുത്തത്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയെന്നതിനാണ് കേസ്. മൂന്നു കേസുകളാണ് മുകേഷിനെതിരെ രജിസ്റ്റര്‍ ചെയ്തത്. എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇയാള്‍ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്യുന്നു എന്ന പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എക്‌സൈസ് കേസെടുത്തത്. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്.