News

ചുമരില്‍ ചാരിവച്ചിരുന്ന കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

07 September 2023 , 4:04 PM

 

കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു.
കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.