News

മൂന്നാറിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച രണ്ടംഗ സംഘം അറസ്റ്റിൽ

31 October 2022 , 7:09 AM

 

ഇടുക്കി: മൂന്നാറിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച രണ്ടംഗ സംഘം അറസ്റ്റിൽ. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പി. വേലുസ്വാമി (56)​,​ എൻ. മുകേഷ് (19)​ എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ വയറുവേദന കാരണം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തുവന്നത്. മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ റിമാൻ്റ് ചെയ്തു.