News

ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

03 November 2022 , 12:17 PM

 

ആനയെ പ്രകോപിപ്പിച്ചതിനാലാണ് വിനോദസഞ്ചാരിയെ ആക്രമിച്ചതെന്ന് പോലീസ്.

മൂന്നാര്‍: മൂന്നാര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിര്‍ത്തി. മദ്യലഹരിയില്‍ കാട്ടാനയുടെ സമീപത്തേക്ക് ഇവര്‍ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോണ്‍ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആള്‍ ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്‌ളാഷും വാഹനത്തിന്റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.