News

പൊന്നാനിയിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു

29 June 2023 , 11:51 AM

 

മലപ്പുറം: പൊന്നാനി ചമ്രവട്ടം പാലത്തിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു.

എടപ്പാൾ എം എച്ച് സ്കൂൾ അദ്ധ്യാപിക നീതുവാണ്‌ മരിച്ചത്.

മാത്തൂർ കവളങ്ങാട് വീട്ടിൽ സന്ദീപിന്റെ ഭാര്യയാണ്. 

നീതു സഞ്ചരിച്ച സ്കൂട്ടറും ടോറസും തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു.