News

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പോയ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സഗത്തിന് ഇരയാക്കി: മൂന്ന് പേര്‍ അറസ്റ്റില്‍, സംഭവം കൊല്ലത്ത്

23 January 2023 , 1:50 PM

 

കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം കൂട്ടബലാത്സഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്ലം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത്. ജസീര്‍ ആണ് പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചത് .
പാലോട് എത്തിച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത് .
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയില്‍ പെണ്‍കുട്ടി എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ പാലോട് ഉള്ള വീട്ടില്‍ എത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പാലോടുള്ള വീട് പ്രതികള്‍ മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് അന്വേഷണം നടത്തിവരികയാണെന്നും കേസിലെ മുഖ്യ പ്രതിയായ ജസീര്‍ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ , കൊലപാതകം ,പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.  യുവാക്കളെ കോടടതി റിമാന്‍ഡ് ചെയ്തു.