News

ലഹരി കടത്ത്: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

11 January 2023 , 10:25 AM

 

കാസർഗോഡ്: കൊല്ലം  കരുനാഗപ്പള്ളിയിലെ ലഹരികടത്തിൽ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരുന്നത് പിന്നാലെ കാസർഗോട്ടും സമാനമായ സംഭവം. കഞ്ചാവ് കേസിൽ എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറിയടക്കം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കാസർഗോഡ് അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവാണ് കുണ്ടംകുഴിയിൽ വച്ച് ബേഡകം പോലീസ് പിടികൂടിയത്.

എസ് എഫ് ഐ മുൻ ബേഡകം ഏരിയാ സെക്രട്ടറിയും കുണ്ടംകുഴി സ്വദേശിയുമായ കുമ്പാറത്തോട്ടെ എ ജി ജിതിൻ ബീംബുങ്കാലിലെ കെ മിഥുൻ, എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ കുണ്ടംകുഴി യിൽ കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയിൽ ജിതിൻ സജീവമായിരുന്നു.

ബംഗ്ലൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്നു ബേഡകത്തും പരിസരത്തും വിൽപ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.