News

കടുത്ത സാമ്പത്തിക പ്രതിസന്ധി , ഓണക്കിറ്റ് വെട്ടിച്ചുരുക്കാൻ നീക്കം

21 July 2023 , 10:26 AM

 

 

 തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഓണക്കിറ്റ് വിതരണം പരിമിതപ്പെടു ത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല.

 

 മഞ്ഞ കാര്‍ഡുകാര്‍ ക്കും ക്ഷേമ സ്ഥാപന ങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടു ത്താനാണ് തീരുമാനം. ഓണക്കിറ്റ് വിതരണ ത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ധാരണയായത്.

 

 എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെ ങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയ ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെ ടുക്കും.

 

കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോള്‍ സര്‍ക്കാ രിന് 500 കോടി രൂപയാണു ചെലവായ ത്. എന്നാല്‍ ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷ ത്തിലേക്ക് ഉയര്‍ന്നു.