News

കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

16 May 2023 , 8:54 AM

 

പത്തനംതിട്ട: കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ടിപ്പർ ഡ്രൈവർ ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരിച്ചത്.

 

ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. 

 

കോന്നി ഫയർ ഫോഴ്സ് സ്ഥലത്തു എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. 

 

ഇന്ന് രാവിലെയോടെ കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി  കൂട്ടിയിടിക്കുകയായിരുന്നു.

 

ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.